കോതമംഗലം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളില്‍ മലപ്പുറം മൂര്‍ക്കനാട് സുബുലു സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫൈനലില്‍.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു കീഴടക്കിയാണ് സുബുലു സലാം സ്കൂള്‍ ഫൈനലില്‍ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന സെമിയില്‍ ബംഗളൂരു ആര്‍മി സ്പോര്‍ട്സ് സ്കൂളും മലപ്പുറം എംഎസ്പിയും ഏറ്റുമുട്ടും.